punerjani-paravurenoru-pu
പുനർജ്ജനി പറവൂരിനു പുതു ജീവൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ഒരു ലക്ഷം നോട്ട് ബുക്കുകൾ നൽകുന്നതിന്റെ ഉദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ:പുനർജ്ജനി പറവൂരിനു പുതു ജീവൻ പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ പ്രളയ ബാധിതരായ 9,000 കുട്ടികൾക്കായി ഒരു ലക്ഷം നോട്ട് ബുക്കുകൾ വിതരണം ചെയ്തു. നിയോജക മണ്ഡല തല ഉദ്ഘാടനം പുതിയാകാവ് ഹയർ സെക്കൻഡറി സ്‌കൂളിൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വർഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകാര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, പി.ആർ. സൈജൻ, പ്രധാന അദ്ധ്യാപിക ഇന്ദു നായർ, സജി നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു. കർണ്ണാടകയിലെ വ്യവസായ വകുപ്പ് മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിനോട് എം.എൽ.എ നേരിട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനമായ മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് കമ്പനി 75,000ബുക്കുകളും ഖത്തറിലെ സീഷോർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുഹമ്മദാലി 25,000 ബുക്കുകളും നൽകി​.