temple-moshnam-
പൂയ്യപ്പിള്ളി രുധിരമാല അന്നപൂർണേശ്വരി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ.

പറവൂർ : ചിറ്റാറ്റുകര പൂയ്യപ്പിള്ളി രുധിരമാല അന്നപൂർണേശ്വരി ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അയ്യായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. വടക്കേക്കര പൊലീസ് കേസെടുത്തു. പറവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ആരാധനാലയങ്ങളിൽ മോഷണം പതിവായിരിക്കുകയാണ്.