ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിലും പരിസരത്തും വെള്ളക്കെട്ടിന് വഴിയൊരുക്കിയത് ഉപയോഗശൂന്യമായ ടയറുകൾ കാനയിൽ തള്ളിയതുകൊണ്ടാണെന്ന് കണ്ടെത്തി. പത്ത് ടയറുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കി.
സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭ നാല് ദിവസമായി തുടരുന്ന കാന ശുചീകരണത്തിനിടെയാണ് സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേർന്ന കാനയിൽ ബസ് ടയറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രളയശേഷം വ്യാപാരികൾ മാലിന്യങ്ങൾ കാനയിൽ തള്ളിയതാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു നേരത്തെ നഗരസഭ വിശദീകരിച്ചിരുന്നത്. അതേ സമയം ടയറുകൾ ആരാണ് കാനയിൽ തള്ളിയിട്ടതെന്ന് വ്യക്തമല്ല. അരമണിക്കൂർ മഴ പെയ്താൽപ്പോലും കടകളിൽ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു ഇവിടെ.