mvpa-11
പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജൈവ ഭക്ഷ്യമേള

മൂവാറ്റുപുഴ: നവംബർ 1 വരെ നടക്കുന്ന പോഷകാഹാര വാരാചരണ പരിപാടികൾക്ക് പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ജൈവ ഭക്ഷ്യമേളയുടെ പ്രദർശനം പഞ്ചായത്ത് മെമ്പർ വി.എച്ച്. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എസ്. ശോഭ,ഹെഡ്മിസ്ട്രസ് എ.കെ. നിർമല എന്നിവർ വാരാചരണ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സൗമ്യ.എം.ജോസഫ്, രമ്യ രതീഷ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.

വനിതാശിശു വികസന വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജൈവ ഭക്ഷ്യമേളയിൽ കുട്ടികൾ കൊണ്ടുവന്ന അറുപതോളം നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും ബോധവത്കരണ ക്ലാസും നടന്നു. സുലഭമായും പ്രാദേശികമായും ലഭ്യമാകുന്ന മുരിങ്ങയില, പലതരം ചീരകൾ, പപ്പായ, ചക്ക, കപ്പ, പഴങ്ങൾ, മുതലായവയിൽ ഉണ്ടാക്കിയ വിഭവങ്ങളുടെ പ്രദർശനവും ഇവയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുമാണ് സംഘടിപ്പിച്ചത്. സി.എൻ. കുഞ്ഞുമോൾ, കെ.എസ്. അനിമോൾ, പി.ആർ. അനുമോൾ, എം.എ. ജാൻസി, ബി. മിനിമോൾ, സ്റ്റാലിന ഭായ്, ജ്യോതി ഭാസ്‌കർ, അജി ജോർജ്, കെ.എം. നൗഫൽ, വി.ഐ ജെസി, റെജി വർഗീസ്, കെ.എം.ഷീജ, പി.ഇ.സബിദ, ആശാ മാത്യു, ശ്രീജ.കെ.ഹരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പഞ്ചായത്തുതല ജൈവ ഭക്ഷ്യപ്രദർശന മത്സരത്തിൽ വിജയികളായവർ 29ന് കീച്ചേരിപ്പടി കൊച്ചക്കോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബ്ലോക്കുതല മത്സരത്തിൽ പങ്കെടുക്കും.