വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽകരണ പരിപാടി സിനിമാതാരം ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു. ആശുപത്രി സിഇഒ എസ്.കെ. അബ്ദുള്ള, ഡോ. ചിത്രതാര, ഡോ. മോഹൻ എ. മാത്യു എന്നിവർസമീപം
കൊച്ചി:കൊച്ചിൻ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ നടന്ന സ്തനാർബുദ ബോധവത്കരണ പരിപാടി ഡബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഉദ്ഘാടനം ചെയ്തു. സർജിക്കൽ ഗൈനക്ക് ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സ്വയംപരിശോധനാ മാർഗങ്ങൾ, പിന്തുടരേണ്ട ജീവിതശൈലി, സാധ്യമായ പരിഹാരങ്ങൾ, രോഗം വരാൻ സാധ്യതയുള്ളവർ എന്നീ വിഷയങ്ങളിലായിരുന്നു ബോധവത്കരണം.
ആശുപത്രി സി.ഇ.ഒ.എസ്.കെ.അബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു. ഡോ. പോൾ ജോർജ്,വി.പി.എസ് ലേക്‌ഷോർ സിഇ.ഇ.ഒ.നിഹാജ് ജി.മുഹമ്മദ്,മെഡിക്കൽഡയറക്ടർഡോ:എച്ച്.രമേശ്, ഡോ. മോഹൻഎ.മാത്യു,
കൊച്ചിൻ കാൻസർ കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സതീഷ് തുടങ്ങിയവർപങ്കെടുത്തു.