ആലുവ:ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 20 വർഷത്തോളം തരിശായി കിടക്കുന്ന കട്ടേപ്പാടം പാടശേഖരത്തെ 15 ഏക്കർ സ്ഥലത്ത് ആരംഭിച്ച നെൽകൃഷി നടീൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ 17ചെറുപ്പക്കാർ അംഗങ്ങളായുള്ള അടയാളം പുരുഷ സ്വയം സഹായ സംഘമാണ് നെൽകൃഷി ഏറ്റെടുത്തിട്ടുള്ളത്.
കട്ടേപ്പാടം പാടശേഖരം 200 ഏക്കർ വിസ്തൃതിയുള്ളതാണ്. കുന്നത്തേരി മാരിയിൽ പൈപ്പ് ലൈൻ റോഡിനു സമീപത്തായി 15 ഏക്കർ സ്ഥലത്താണ് നെൽക്കൃഷിയിറക്കുന്നത്. ആലുവ അഗ്രോ സർവീസ് സെന്ററിലെ വിദഗ് ദ്ധ തൊഴിലാളികളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതിക്ക് ഭൂ ഉടമകളുടെയും നാട്ടുകാരുടെയും സഹകരണമുണ്ട്.പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആശ രവി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മുംതാസ് ടീച്ചർ, വൈസ് പ്രസിഡന്റ് ബീന അലി, സ്വപ്ന ഉണ്ണി, സി.കെ. ജലീൽ, സി.പി. നൗഷാദ്, കെ.എ. ഹാരിസ്, ബാബു പുത്തനങ്ങാടി, രാജി സന്തോഷ്, കെ.എ. അലിയാർ, ശാന്ത ഉണ്ണികൃഷ്ണൻ, അൻസാർ, കൃഷി ഓഫീസർ എ.എ ജോൺ എന്നിവർ പ്രസംഗിച്ചു.