pp-avarachan
വിത്ത് വിതച്ച് മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പുംപടി: മുടക്കുഴ സഹകരണ ബാങ്കിന് സഹകരണ വകുപ്പ് ജപ്തി നൽകിയ ഒരേക്കർ സ്ഥലത്ത് നെൽകൃഷി തുടങ്ങി. വിത്ത് വിതച്ച് ബാങ്ക് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി മാത്യു ,പാടശേഖര സമിതി ഭാരവാഹികളായ വി.ടി.പത്രോസ്, ബാബു പതിക്കൽ, പി.കെ.രാജു, പി.എൻ.ഗിരീഷ്, ടി.കെ.വിനോദ് എന്നിവർ പങ്കെടുത്തു.