ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖാെോഗം പ്രസിഡന്റായി പി.വി. ദിലീപിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ശാഖാ പ്രസിഡന്റായിരുന്ന വി. സന്തോഷ് ബാബു യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.കെ. മോഹനൻ, ശാഖാ സെക്രട്ടറി ഒ.എൻ. നാണുക്കുട്ടൻ, വൈസ് പ്രസിഡന്റ് പി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.