കടവന്ത്ര: ഗിരിനഗർ അഞ്ചാം ക്രോസ്റോഡിൽ ചിത്തരഞ്ജൻ (87) നിര്യാതനായി. അദ്ധ്യാപകൻ, അഭിഭാഷകൻ, റീജിയണൽ ലേബർ കമ്മീഷണർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആദ്യമായി ചുമട്ടു തൊഴിലാളി നിയമം നടപ്പാക്കാൻ സർക്കാർ ഇദ്ദേഹത്തെയാണ് ഏൽപ്പിച്ചത്. വിരമിച്ച ശേഷം മിനിമം വേജസ് അഡ്വൈസറി ബോർഡ് ചെയർമാൻ, പ്ലാൻേഷൻ വ്യവസായത്തിന്റെ കാര്യങ്ങൾ പഠിച്ച് സർക്കാരിലേക്കു റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തനായ ജസ്റ്റിസ് എം.പി. മേനോൻ കമ്മീഷന്റെ സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു.
ലേബർ കൺസൾട്ടന്റായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തറവാട്ടുവീടായ വടക്കൻ പറവൂർ ചക്കുമരശ്ശേരി ക്ഷേത്രത്തിനു സമീപമുള്ള ചിത്തരഞ്ജാലയത്തിൽ (വൈശാഖ്).ഭാര്യ: പരേതയായ കെ. ഭാരതി (മുൻ പ്രിൻസിപ്പൽ, എറണാകുളം മഹാരാജാസ് കോളേജ്). മക്കൾ: ശ്രീല, ഉമ. മരുമക്കൾ: രാജഗോപി (എൻജിനീയർ), ഡോ. ജയരാജ്.