library-chereya-pallanthu
ചെറിയ പല്ലംതുരുത്ത് പബ്ലിക്ക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ശിലാസ്ഥാപനം നിർവഹിക്കുന്നു

പറവൂർ : ചെറിയ പല്ലംതുരുത്ത് പബ്ലിക്ക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ നിർവഹിച്ചു. ടി.എസ്. രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി. സി.പി. നാരായണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പതിനാറ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. സി.വി. അജിത്ത്കുമാർ, പി.പി. അരൂഷ്, സി.ജി. കമലാകാന്ത പൈ എന്നിവർ സംസാരിച്ചു.