കുറുപ്പുംപടി: കുറുപ്പുംപടിയിൽ അക്ഷയകേന്ദ്രം ലെമൺഗ്രാസ് ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബേസിൽ പോൾ, ജാൻസി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ മേരി പൗലോസ്, പ്രീത എൽദോസ്, സൊസൈറ്റി പ്രസിഡന്റ് കെ.കെ. മാത്തുകുഞ്ഞ്, മുടക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.അവറാച്ചൻ, സജി പടയാട്ടിൽ, ടി.എം. അവിരാച്ചൻ, വില്യം ജോസഫ് എന്നിവർ സംസാരിച്ചു.