files
പാമ്പാക്കുട സെന്റ്. . ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ പ്രധാന പെരുന്നാളിന് ഫാ.പോൾ ജോൺ കോനാട്ട് കൊടി ഉയർത്തുന്നു.

പിറവം: പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പ്രധാനപെരുന്നാൾ ആഘോഷിച്ചു. ഫാ.എബ്രാഹാം മൽപ്പാൻ സ്ഥാപിച്ച പാമ്പാക്കുട വലിയപള്ളിയിൽ അദ്ദേഹത്തിന്റെയും പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ പിതാക്കന്മാരുടേയും ഓർമ്മപ്പെരുനാളാണ് വലിയ പെരുനാളായി ആഘോഷിച്ചു വരുന്നത്. ഇന്നലെ നടന്ന പ്രധാനപെരുനാളിന് ഫാ. വർഗീസ് പി.വർഗീസ് വിശുദ്ധ കുർബാനയർപ്പിച്ചു. സുറിയാനി സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഫാദറിനെ ആദരിച്ചു. തിരുനാൾ നവംബർ നാലിന് സമാപിക്കും.