കണ്ടന്തറ: കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിന് കണ്ടന്തറ ഗവ. ജി.യു.പി. സ്‌കൂളിൽ ജന്മദിനം നന്മദിനം പദ്ധതി ഉദ്ഘാടനം വായനാപൂർണിമ സംസ്ഥാന ചീഫ് കോഓർഡിനേറ്റർ ഇ.വി. നാരായണൻ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ബാവാ മാഹിൻകുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെമീദ ഷെരീഫ് നിർദ്ധനരായ രണ്ട് കുട്ടികൾക്ക് സഹായം വിതരണം ചെയ്തു. പ്രധാന അദ്ധ്യാപകൻ ബേബി ജോർജ്, റംല, ബി.പി.ഒ ഐഷ, അജിത് എന്നിവർ സംസാരിച്ചു . രാജു ജന്മദിനഗാനം ആലപിച്ചു.