files
വിമുക്തിമിഷൻ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ് നിർവഹിക്കുന്നു.പി.സി.ചിന്നക്കുട്ടി, ഐഷാ മാധവ്, അരുൺ കല്ലറയ്ക്കൽ, അജേഷ് മനോഹർ, സോജൻ ജോർജ്, ബെന്നി പി.വർഗീസ് സമീപം

പിറവം: മദ്യവർജ്ജനത്തോടൊപ്പം മയക്കുമരുന്നുകളുടെ ഉപയോഗവും പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി സർക്കാർ നടപ്പാക്കുന്ന വിമുക്തിമിഷൻ പദ്ധതിക്ക് പിറവത്ത് തുടക്കമായി. മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ് നിർവഹിച്ചു. പിറവം എം.കെ.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ പി.സി. ചിന്നക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ഐഷ മാധവ്, അരുൺ കല്ലറയ്ക്കൽ, കൗൺസിലർമാരായ അജേഷ് മനോഹർ, ബെന്നി വി.വർഗീസ്, സോജൻ ജോർജ്, വത്സല വർഗീസ്, സിവിൽ എക്‌സൈസ് ഓഫീസർ മനു ജോർജ്, ഫാ. ജയ്സൻ വർഗീസ് ,സൈബി.സി. കുര്യൻ എന്നിവർ പ്രസംഗിച്ചു.