sabarimala
കോട്ടപ്പടിയിൽ നടന്ന വിശദീകരണ യോഗത്തിൽ ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കോതമംഗലം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയുടെ പേരിൽ സർക്കാർ ഭക്തരെ അപമാനിക്കുകയും അവിശ്വാസികളെ ബലമായി മല കയറുവാൻ സഹായിക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൻ.ഡി.എയുടെ നേതൃത്വത്തിൽ കോട്ടപ്പടിയിൽ നാമജപയാത്രയും വിശദീകരണ യോഗവും നടന്നു. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. സോമൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി മാത്തുക്കുട്ടി, ജയകുമാർ വെട്ടിക്കാടൻ, സന്തോഷ് പത്മനാഭൻ, അനിൽ ഞാളുമഠം, മനോജ് ഇഞ്ചൂർ, അയിരൂർ ശശീന്ദ്രൻ, അജിത് പനിപ്ര തുടങ്ങിയവർ പ്രസംഗിച്ചു.