മൂവാറ്റുപുഴ: പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ട വിധവയും നാല് പെൺകുട്ടികളുടെ മാതാവുമായ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി കല്ലിങ്കൽ വീട്ടിൽ ടിന്റുവിന് വീട് വയ്ക്കുന്നതിനായി 3 സെന്റ് സ്ഥലം നൽകി. ആസ്‌ട്രേലിയ മെൽബൻ സെന്റ് തോമസ് പള്ളി ഇടവക സമ്പാദിച്ച തുക കൊണ്ടാണ് സ്ഥലം രജിസ്റ്റർ ചെയ്ത് കൊടുത്തത്. സ്ഥലത്തിന്റെ രേഖകൾ വടക്കൻമാറാടി മാർ ഗ്രിഗോറിയോസ് പള്ളിയിൽ വച്ച് മൂവാറ്റുപുഴ മേഖല മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ അന്തിമോസ് തിരുമേനി ടിന്റുവിന് കൈമാറി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ഫാ. കുര്യാക്കോസ് മണിയാട്ട്, ഫാ. ജേക്കബ് പൗലോസ് കൊച്ചുപറമ്പിൽ , മെൽബൺ സെന്റ് തോമസ് സുറിയാനി പള്ളി ട്രസ്റ്റി നിഷാദ് ജോയി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.