aasha-sanal
പ്രിയദർശിന ഹാളിന്റെ ഉത്ഘാടനം പ്രസിഡന്റ് ആശാ സനൽ നിർവഹിക്കുന്നു


തൃക്കാക്കര: ജില്ലാ പഞ്ചായത്ത് പ്രിയർശിനി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ നിർവഹിച്ചു. ഹാൾ ഇന്നു മുതൽ കുറഞ്ഞ വാടക വ്യവസ്ഥയിൽ വിവിധ പരിപാടികൾക്കായി തുറന്നു കൊടുക്കും. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 55 ലക്ഷം മുതൽ മുടക്കിയാണ് ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ആറ് മാസം കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ലൈറ്റുകൾ, പ്ലംബിംഗ്, സീലിംഗ് എന്നിവയുടെ പോരായ്മകളും നവീകരണത്തിന്റെ ഭാഗമായി പൂർത്തീകരിച്ചു. നാലുലക്ഷം രൂപ ചെലവഴിച്ച് പുതിയ സൗണ്ട് സിസ്റ്റം ഉൾപ്പെടുത്തി. ഭിത്തികൾ വുഡൻ പാനലുകൾ വച്ച് മോടിപിടിപ്പിച്ചു. സീറ്റുകളെല്ലാം മാറി കുഷ്യൻ കസേരകളാക്കി. 4600 ചതുരശ്ര അടിയിൽ ഉള്ളതാണ് ഹാൾ. 300 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങളാണുള്ളത്.

കൂടാതെ ദേശീയ അവാർഡ് നേടിയ കാപ്പ് എൻ.എസ്. എസ് എൽ. പി സ്കൂൾ പ്രധാന അദ്ധ്യാപകനായ വിധു പി. നായർ, റവന്യൂ ജില്ല അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ മണീട് ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ, അസിസ്റ്റൻറ് എൻജിനി​യർ സുനിത എന്നിവരെ ചടങ്ങിൽ അനുമോദി​ച്ചു.

പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ മുഖ്യാതിഥിയായി​രുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടി​വ് എൻജി​നി​യർ ടി.എൻ മിനി, വികസനകാര്യ സമിതി ചെയർമാൻ ഡോളി കുര്യാക്കോസ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. കെ അയ്യപ്പൻകുട്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് ഷൈല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ കെ.എൻ സുഗതൻ, സൗമ്യ ശശി, എ. പി സുഭാഷ്, അസ് ലഫ് പി എ, ഷീബ ജോസ്, സോന ജയരാജ്, ജില്ലാപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷ കെ.ടി രത്നാഭായി, സെക്രട്ടറി ടി. വി ബാബു എന്നിവർ സംസാരിച്ചു.