nh
ആലുവ ബൈപ്പാസ് മുതൽ പറവൂർ കവല വരെ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി തോട്ടായ്ക്കാട്ടുകര കവലയിൽ നടത്തിയ ധർണ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി ആലുവ ബൈപ്പാസ് മുതൽ പറവൂർ കവല വരെ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി തോട്ടായ്ക്കാട്ടുകര കവലയിൽ ധർണ നടത്തി. നിലവിൽ പുളിഞ്ചോട് കവല മുതൽ മംഗലാപ്പുഴ സെമിനാരി വരെയും, കിഴക്കേ കടങ്ങല്ലൂർ, ആലുവ ടൗൺ എന്നിവിടങ്ങളിലും രാവിലെയും, വൈകീട്ടും കനത്ത ഗതാഗത കുരുക്കാണ്. ദേശീയപാത അധികൃതർ മൗനം വെടിഞ്ഞു കൊണ്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് വി.ടി ചാർലി അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.കെ.എ ലത്തീഫ്, കെ.ജി. ഹരിദാസ്, കെ.ജെ ഡൊമിനിക്ക്, കൗൺസിലർ പി.സി. ആന്റണി, കെ. ജയപ്രകാശ്, സമിതി ജനറൽ സെക്രട്ടറി സാബു പരിയാരത്ത്, എ.വി. റോയ്, സി.എം. അബ്ദുൾ വഹാബ്, ദാവൂദ് ഖാദർ, വി.എക്‌സ്. ഫ്രാൻസിസ്, ജോൺസൺ മുളവരിയ്ക്കൽ, എൻ.എക്‌സ്. ജോയ്, അബൂബക്കർ പൂക്കോട്ടിൽ, സലാം പരിയാരത്ത്, പി. രാമചന്ദ്രൻ, സുലൈമാൻ അമ്പലപ്പറമ്പ്, ജയാസ് മനാടത്ത്, അബ്ദുള്ള ഞറളാക്കാടൻ, ഗഫൂർ മൈലക്കര, ബാബു കുളങ്ങര, മോഹൻ റാവു, സർഫാസ് മുഹമ്മദ്, നിസാം പൂഴിത്തറ, ഷെമീർ കല്ലുങ്കൽ, എന്നിവർ സംസാരിച്ചു.