കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടമ്മമാർക്ക് മുൻഗണന നൽകി മുനിസിപ്പാലിറ്റിയിലേയും പഞ്ചായത്തിലേയും വിവിധ വാർഡുകളിലായി ഒരു ലക്ഷം കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ആദ്യഘട്ടം മുളവൂർ, നെല്ലിമറ്റം, കുട്ടമ്പുഴ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി 25000 കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. പദ്ധതി പ്രകാരം താലൂക്കിലെ മുഴുവൻ കുടുംബങ്ങളെയും വിഷരഹിത ഭക്ഷ്യസ്വയംപര്യാപ്തതയിലെത്തിക്കുകയാണ് ലക്ഷൃമെന്ന് ചെയർമാൻ പറഞ്ഞു. ജോർജ് കുരൈയപ്പ്, കെ. പി. കുര്യാക്കോസ്,പി. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.