പിറവം: സുറിയാനി സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ.ഡോ.വർഗീസ്.പി.വർഗീസിനെ പാമ്പാക്കുട സെന്റ്.ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ആദരിച്ചു. പ്രധാന പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സുറിയാനി പണ്ഡിതനും ഇടവക വികാരിയുമായ ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് , ഫാ.വർഗീസിന് ഉപഹാരം നൽകി. ഇടവാംഗങ്ങങൾ ഉൾപ്പെടെ ഒട്ടനവധിപ്പേർ ആദരണ ചടങ്ങിൽ പങ്കെടുത്തു.