മൂവാറ്റുപുഴ: തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ 114-ാമത് ശിലാസ്ഥാപന പെരുനാൾ തുടങ്ങി. വികാരി ഫാ. തമ്പി മാറാടി കൊടിയേറ്റി. സഹവികാരി ഫാദർ ജോൺ പാലത്തിങ്കൽ, ട്രസ്റ്റിമാരായ എൻ.ഐ.ജോർജ്, അബ്രഹാം തൃക്കളത്തൂർ, വാർഡ് മെമ്പർ മാത്യൂസ് വർക്കി എന്നിവർ പങ്കെടുത്തു . പരിശുദ്ധനായ ചാത്തുരുത്തിയിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാളും യൂത്ത് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടക്കും.