kklm
കൂത്താട്ടുകുളം ഗവ.യു.പി.സ്കൂളിൽ ടാലന്റ് ലാബ് നഗരസഭ ചെയർമാൻ പി.സി.ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് പ്രവർത്തനങ്ങൾക്ക് കൂത്താട്ടുകുളം ഗവ. യു.പി.സ്‌കൂളിൽ തുടക്കമായി. ഓരോ കുട്ടിയുടെയും അഭിരുചികൾ കണ്ടെത്തി ഗ്രൂപ്പുകളാക്കിത്തിരിച്ച് പ്രത്യേക പരിശീലനത്തിലൂടെ മികവിലേക്ക് എത്തിക്കുന്ന പദ്ധതി നഗരസഭ ചെയർമാൻ പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ. പ്രഭകുമാർ, ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ബി.പി.ഒ പി.എസ്. സന്തോഷ്, ഷൈല സേവ്യർ, നിധി ജോസ്, മനോജ് നാരായണൻ, ഹണി റെജി, ടി.വി. മായ, സി.എച്ച് ജയശ്രി, ജെസി ജോൺ തുടങ്ങിയവർ സംസാരിച്ചു.