മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ മഹാപ്രളയത്തിൽ പ്രളയ ദുരന്തമേഖലകളിലും, പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മികച്ച സേവനം കാഴ്ചവെച്ച ജോർജ് വെട്ടിക്കുഴിയെ ആദരിച്ചു. മൂവാറ്റുപുഴ ടൗൺ വികസനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ ഉപഹാരം ജോയ്‌സ് ജോർജ് എം.പി. ജോർജ് വെട്ടിക്കുഴിക്ക് കൈമാറി. എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗമാണ്.