1
ചെള്ളക്കപ്പടി സെൻട്രൽ റസിഡന്റ് അസോസിയേഷൻ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ചെള്ളക്കപ്പടി സെൻട്രൽ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം അഡ്വ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ

പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.സി. ജോസ് ലോഗോയും സണ്ണി കുര്യാക്കോസ് ഡയറക്ടറിയും പ്രകാശിപ്പിച്ചു. കൗൺസിലർമാരായ സീന ജോൺസൺ, പ്രശാന്ത് പ്രഭാകരൻ, ജയ്‌സൺ വേതാനി, മേഖലാ പ്രസിഡന്റ് ബേബി ആലുങ്കൽ , മുൻപഞ്ചായത്ത് അംഗം അന്നമ്മ എം എസ് , സെക്രട്ടറി ബിജോ പൗലോസ്, എബി പോൾ എന്നിവർ സംസാരിച്ചു.കൂത്താട്ടുകളം എസ്.ഐ പി.എസ്. സാബു ബോധവത്കരണ ക്ലാസെടുത്തു.