court
court

കൊച്ചി : ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണോയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തിൽ കോടതിക്ക് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോഴുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജേന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജുഡിഷ്യൽ അന്വേഷണ വിഷയത്തിൽ നിയമസഭയിൽ അഭിപ്രായ രൂപീകരണമുണ്ടാക്കി സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കുകയാണെന്ന് ഹർജിക്കാരൻ അറിയിച്ചു.