mm-lawrence

കൊച്ചി: ബി.ജെ.പിയുടെ സമരവേദിയിൽ തന്റെ കൊച്ചുമകൻ മിലൻ എത്തിയത് സ്വന്തം തീരുമാനപ്രകാരമാണെന്ന് കരുതുന്നില്ലെന്ന് സി.പി.എം നേതാവ് എം.എം. ലോറൻസ് പറഞ്ഞു. തനിക്കൊപ്പമല്ല മിലൻ താമസിക്കുന്നത്. തിരുവനന്തപുരത്ത് താമസിക്കുന്ന തന്റെ ഇളയമകളുടെ മകനാണ് മിലൻ. പ്ളസ് ടുവിന് പഠിക്കുന്ന കുട്ടിക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയില്ല. അമ്മ പറഞ്ഞുവിട്ടതാണെന്ന പ്രചരണം ശരിയല്ല. യോഗത്തിൽ പങ്കെടുത്തെങ്കിലും മിലൻ ബി.ജെ.പിയിൽ ചേർന്നിട്ടില്ല. ആരെങ്കിലും പറഞ്ഞിട്ടു വന്നതാകാം. ബി.ജെ.പി അതിന് വലിയ പ്രചരണം നൽകുകയായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരം പോയെന്നാണ് മിലൻ തന്നോട് പറഞ്ഞത്. ഒരാൾ അങ്ങനെ തീരുമാനിച്ചാൽ കുടുംബത്തിന് തടയാൻ പറ്റില്ല. കൊച്ചുമകന്റെ കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.