ആലുവ മുനിസിപാലിയിൽ ഒന്നാം വാർഡിൽ പുഴഭൂമി കയ്യേറ്റം പരിസ്ഥിതി പ്രവർത്തകരും കൗസിലർമാരും സന്ദർശിക്കുന്നു

ആലുവ: ആലുവ നഗരസഭ അതിർത്തിയിൽ സ്വകാര്യ വ്യക്തി പെരിയാർ തീരം കൈയ്യേറുന്നത് നാട്ടുകാർ തടഞ്ഞു. ഒന്നാം വർഡിൽ ഹോളി ഗോസ്റ്റ് സ്‌കൂളിന് സമീപം മേട്ടിക്കടവിന്റെ പാർശ്വഭിത്തി പൊളിച്ചുനീക്കിയാണ് സ്വകാര്യ വ്യക്തി പെരിയാർ തീരം കൈയേറാൻ ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ കൗൺസിലർമാരായ ലീന ജോർജ്, സാജിത സഗീർ, പരിസ്ഥിതി പ്രവർത്തകരായ ചിന്നൻ പൈനാടത്ത്, പ്രൊഫ. ഗോപാലകൃഷ്ണമൂർത്തി, വി. സുനീർ, പി.എം. ഹിജാസ്, ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കല്ല് കെട്ട് തടഞ്ഞത്. വർഷങ്ങൾ പഴക്കമുള്ള മേട്ടിക്കടവ് പൊളിച്ചു നീക്കാൻ സ്വകാര്യ വ്യക്തി പലപ്രാവശ്യവും ശ്രമിച്ചിട്ടും അധികാരികൾ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പാരാതി.