മൂവാറ്റുപുഴ: എൻ.എസ്.എസിന്റെ 104-ാമത് ജന്മദിനാചരണം പതാക ദിനമായി ആചരിച്ചു. മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് ആർ. ശ്യാംദാസ് പതാക ഉയർത്തി. തുടർന്ന് നാമജപം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ, സെക്രട്ടറി എ.കെ. ജയകുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ എൻ.പി. ജയൻ, എം.കെ. രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് സുമതി രാധാകൃഷ്ണൻ, ജയ സോമൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ജി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. താലൂക്കിലെ എല്ലാ കരയോഗങ്ങളിലും പതാക ദിനാചരണം നടത്തി.