മൂവാറ്റുപുഴ: എന്റെ കേരളം ഓസ്‌ട്രേലിയ പദ്ധതിയുടെ ഭാഗമായി മെൽബൺ മലയാളി കൂട്ടായ്മ സമാഹരിച്ച വെള്ളപ്പൊക്ക ദുരിതാശ്വാസനിധി വിതരണം ചെയ്തു. വടക്കൻ മാറാടി മാർ ഗ്രീഗോറിയോസ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ദുരിതാശ്വാസ നിധിയുടെ വിതരണം എൽദോ എബ്രാഹം എം.എൽ.എ നിർവഹിച്ചു. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.സി. സാജു, പോൾ പൂമറ്റം, നിഷാദ് ജോയി, അനീന നിഷാദ് എന്നിവർ നേതൃത്വം നൽകി. മഹാപ്രളയത്തെ തുടർന്ന് വെള്ളം കയറി ദുരിതമനുഭവിച്ച മാറാടി ഗ്രാമപഞ്ചായത്തിലെയും ആരക്കുഴ ഗ്രാമപഞ്ചായത്തിലെയും പത്ത് നിർധന കുടുബങ്ങൾക്കാണ് ധനസഹായം വിതരണം ചെയ്തത്.