ആലുവ: ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി രക്തസാക്ഷിത്വദിനം ആചരിച്ചു. കോൺഗ്രസ് ഓഫീസിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രാഹം, എം.ടി. ജേക്കബ്, എസ്.എൻ. കമ്മത്ത്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ബാബു കൊല്ലംപറമ്പിൽ, എ.കെ. മുഹമ്മദാലി, പീറ്റർ നരികുളം, എം.ഒ. ജെറാൾഡ്, എൻ.ആർ. സൈമൺ, ടിമ്മി ടീച്ചർ, സി.എ. ബാബു, ബാബു കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
ഐ.എൻ.ടി.യു.സി ആലുവ നിയോജകമണ്ഡലം കമ്മിറ്റി കരുണാലയം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ഇന്ദിരഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആനന്ദ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപെഴ്‌സൺ ലിസി എബ്രഹാം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്ജ്, എം.ജെ. ജോമി, തോപ്പിൽ അബു, മുഹമ്മദ് ഷിയാസ്, കെ.പി. സിയാദ്, കൗൺസിലർ ലളിത ഗണേഷ്, എം.ഐ. ദേവസ്സികുട്ടി, കുഞ്ഞമ്മ ജോർജ്ജ്, സി.പി. നൗഷാദ്, പോളി ഫ്രാൻസിസ്, നസീർ ചൂർണ്ണിക്കര, സി.ജി. ജയേന്ദ്രൻ, പി.എ. മുജീബ്, പി.ആർ. നിർമ്മൽ കുമാർ, സി.എ. ബാവു എന്നിവർ സംസാരിച്ചു. നഗരസഭ സി.ഡി.എസ് ചെയർപേഴ്‌സണാനായി തിരെഞ്ഞെടുക്കപ്പെട്ട ശോഭ ഓസ് വിനെ ആദരിച്ചു.