പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ലാ കലോത്സവം വളയൻചിറങ്ങര ഹയർസെക്കൻഡറി സ്‌കൂളിൽ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു, സ്‌കൂൾ മാനേജർ എൻ.ആർ. രാജൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ മിത മനോജ്, ഷൈബി രാജൻ, കെ. അശോകൻ, അമ്പിളി ഷാജീവ്, ഷൈലജ കെ. പിള്ള, പി.ടി.എ പ്രസിഡന്റ് എൻ.ടി. സന്തോഷ്, മിനി മാത്യു, പൂജ വിനോദ്, സിന്ധു സുരേന്ദ്രൻ, ജി. കല, ജി. ആനന്ദകുമാർ, എ.ഇ.ഒ കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.