കുമളി: കുമളി - കമ്പം റൂട്ടിൽ കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയപാതയിലെ താൽക്കാലിക ഗതാഗത നിയന്ത്രണം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.നിയന്ത്രണം ഏർപ്പെടുത്തിയിട്ട് 16 ദിവസമായി.ഇരുചക്രവാഹനങ്ങൾ പോലും കടത്തിവിടാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തിൽ പൊലീസും - പൊതുജനങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.തകർത്ത് പെയ്ത പെയ്ത മഴയിൽ ലോവർ ക്യാമ്പിന് സമീപം മൂന്ന് ഇടങ്ങളിലായി മണ്ണ് ഇടിഞ്ഞ് ഗതാഗതം ദുഷ്കരമാക്കി. റോഡിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിലാണ് ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയത്. കുമളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ സാധിക്കാതായി.
വ്യാപാരിക്കൾക്കും തിരിച്ചടി
വ്യാപാരികളും പ്രതിസന്ധി നേരിടുകയാണ്. പച്ചക്കറി ,പലചരക്കുകൾ വാങ്ങുന്ന പ്രധാന മാർക്കറ്റാണ് കമ്പം. ഗതാഗതം തടസമായതോടെ 30 കിലോമീറ്റർ സഞ്ചരിച്ച് എത്താവുന്നിടത്ത് 60 കിലോമീറ്റുകളോളം ദൂരം യാത്ര ചെയ്ത് കമ്പംമെട്ടു വഴി വേണം തമിഴ്നാട്ടിൽ എത്താൻ. ഏലത്തോട്ടതൊഴിലാളികളിലേറെയും എത്തിയിരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. കമ്പം - കുമളി വഴി ഏലകൃഷി മേഖലകളിലേക്ക് പോയിരുന്നത്. തൊഴിലാളികൾ വരാതായതോടെ ഏലം മേഖലയും പ്രതിസന്ധിയിലായി.
നവംബർ ഒന്നിന് തുറന്നേക്കും
തമിഴ്നാട്ടിൽ നിന്നും പാലുമായി ബൈക്കിൽ വരുന്നവരെ രാവിലെ ആറു മുതൽ എട്ടു വരെ കടത്തിവിടണമെന്ന അവശ്യം ഉയർന്നിരുന്നു.എന്നാൽ ഇത് അംഗീകരിക്കാൻ തേനി ഭരണകൂടം തയ്യാറാകാതെ വന്നതോടെയാണ് പൊലീസും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടിയത്.പ്രധാന റോഡിന്റെ പണി സർക്കാർ ഇടപെട്ട് വേഗത്തിലാക്കണമെന്നും ആവശ്യം ഉയർന്നു.നവംബർ ഒന്നുമുതൽ റോഡ് തുറന്ന് കൊടുക്കാൻ സാധിക്കുമെന്നാണ് അധികൃതർ അധികൃതരുടെ പ്രതീക്ഷ.
30 കിലോ മീറ്റർ യാത്ര 60 കി.മി ആയി.
ഗതാഗതം മുടങ്ങിയിട്ട് 16 ദിവസം