തൊടുപുഴ: കല്ലാനിക്കൽ സെന്റ്‌ജോർജ് യു പി സ്‌കൂളിൽ പൗൾട്രി ക്ലബ്ബ് ആരംഭിച്ചു. സ്‌കൂൾ മാനേജർ ഫാ. മാത്യുതേക്കിൻകാട്ടിലിന്റെ അധ്യക്ഷതയിൽചേർന്നയോഗത്തിൽ ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വെറ്ററിനറി സർജൻഡോ. അനീഷ് മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബിജോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഷീല ദീപു, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ പി.ജെ. ഡാൻസി, പി ടി എ പ്രസിഡന്റ് കിഷോർ കുമാർ, ക്ലബ്ബ്‌കോർഡിനേറ്റർ ജെയ്സൺജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് നൽകുന്ന മുട്ടക്കോഴികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് നിർവഹിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ് ക്ലബ്ബ് ആരംഭിച്ചത്.കോഴികളിൽ നിന്നും ലഭിക്കുന്ന വരുമാനം സ്‌കൂൾ നടപ്പിലാക്കിയ പച്ചക്കുടുക്ക പദ്ധതിയിൽ നിക്ഷേപിച്ച് വർഷാവസാനം കുട്ടികൾക്ക് പണം തിരികെ നൽകും.