hotel
മോഷണം നടന്ന പത്താംമൈലിലെ ചില്ലീസ് റസിഡൻസി.

 

അടിമാലി: അടിമാലി മേഖലയിൽ മോഷണം വ്യാപകമാകുന്നു. വാളറ പത്താംമൈലിൽ നടന്ന മോഷണമാണ് ഒടുവിലത്തെ സംഭവം.പത്താംമൈലിൽ പ്രവർത്തിക്കുന്ന ചില്ലീസ് റസിഡൻസിയിൽ നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ട് ടെലിവിഷനുകളും സെറ്റ് ടോപ് ബോക്സും റിമോട്ടുകളും മോഷ്ടിക്കപ്പെട്ടത്.പ്രളയാനന്തരം സഞ്ചാരികളുടെ കുറവു മൂലം അടഞ്ഞ് കിടന്നിരുന്ന ടൂറിസ്റ്റ് ഹോമിന്റെ വാതിൽ തുറന്ന് കള്ളൻമാർ രാത്രിയിൽ മോഷണം നടത്തുകയായിരുന്നു.മോഷണം നടന്ന മുറികളുടെ സമീപത്തെ മുറിയിൽ ആളുണ്ടായിരുന്നെങ്കിലും യാതൊരു സൂചനയും നൽകാതെ മോഷ്ടാക്കൾ ടിവിയുമായി കടന്നു.ടൂറിസ്റ്റ് ഹോമിനു പിറകിലെ പുഴകടന്നാണ് മോഷ്ടാക്കൾ വന്നതും പോയതുമെന്നാണ് ടൂറിസ്റ്റ് ഹോമുടമ നൽകുന്ന സൂചന.മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതായി ടൂറിസ്റ്റ് ഹോമുടമ കറുപ്പൻചേരിയിൽ ഷിബു പറഞ്ഞു.അതേ സമയം അടിമാലി മേഖലയിൽ മോഷണം സംഭവങ്ങളും പെരുകുകയാണ്.കഴിഞ്ഞ രണ്ട് മാസത്തിനിടിയിൽ പത്തിലേറെ മോഷണങ്ങൾ അടിമാലി സ്റ്റേഷൻ പരിധിയിൽ ഉണ്ടായി.ഇതിൽ ഒരു കേസിൽ മാത്രമാണ് പോലീസിന് കുറ്റവാളിയെ കണ്ടെത്താനായത്.കുറ്റക്രിത്യങ്ങൾ തടയാൻ പോലീസിന്റെ രാത്രികാല പട്രോളിങ്ങ് ശക്തമല്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.അടിമാലി പോലീസ് സ്‌റ്റേഷനിൽ വേണ്ടത്ര സേനാംഗങ്ങൾ ഇല്ലാത്തതാണ് രാത്രികാല പെട്രോളിങ്ങ് ശക്തമല്ലാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.മോഷടാക്കളെ കണ്ടെത്തി ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.