thankamani
തങ്കമണിയിൽ നടന്ന ശരണ മന്ത്ര നാമ ജപയാത്ര

 

ചെറുതോണി: ഹൈന്ദവ അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതും ,പരിപാലിക്കേണ്ടതും വിശ്വാസ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും ശബരിമലയിലെ യുവതി പ്രവേശനം തടയണമെന്നുമാവശ്യപെട്ടു കൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തിൽ തങ്കമണി ശ്രീ ധർമ്മ ശാസ്ത്രാ ക്ഷേത്ര സന്നിധിയിൽ നിന്ന് തങ്കമണി ടൗണിലേക്ക് ശരണ മന്ത്ര നാമ ജപയാത്ര നടത്തി. സംയുക്ത സമര സമിതിക്ക് വേണ്ടി സോജു ശാന്തി, കൺവീനർമാരായ രാജശേഖരൻ നായർ, രാജീവൻ ചട്ടുവാകുളം, സൺ ലാൽ വാസുദേവൻ, ജയമോൻ കടലും പാറയിൽ അരുൺ കെ ചന്ദ്രൻ, വിനീഷ് ദേവ് ഇഞ്ചൻ തുരുത്തിയിൽ എന്നിവർ നേതൃത്വം നൽകി.