seeen-
ലോക കാഴ്ച്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാജാക്കാട്ടില്‍ നടന്ന റാലി

 

 

 

രാജാക്കാട്: ലോക കാഴ്ച്ച ദിനത്തിന്റെ ഭാഗമായുള്ള ജില്ലാതല ദിനാചരണം നേത്ര പരിശോധനാ ക്യാമ്പ്,സെമിനാർ എന്നിവയോടെ രാജാക്കാട് നടന്നു.സാൻജോ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ജെ സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:എന്‍. പ്രിയ കാഴ്ച്ചദിന സന്ദേശം നൽകി. നെടുങ്കണ്ടം ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റെജി പനച്ചിക്കല്‍, ബെന്നി പാലക്കാട്ട്, ഡോ.സുരേഷ് വര്‍ഗ്ഗീസ്,ഡോ.പ്ലസണ്‍ ജോയി,കോളേജ് മാനേജര്‍ ഫാ.ബെന്നി ചെറുചിലമ്പില്‍, എന്‍.എസ്.എസ് കോഓർഡിനേറ്റര്‍ അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.നേത്ര സംരക്ഷണത്തെക്കുറിച്ച് ഡോ.നിതീഷ് വര്‍ഗ്ഗീസ് ക്ലാസ് നയിച്ചു.