sabarimala
രാജകുമാരി നോർത്തിൽ നടന്ന നാമജപ ഘോഷയാത്ര.

 

രാജാക്കാട്: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രാജകുമാരി നോർത്ത് രാമചന്ദ്രം ദേവി ശ്രീഅയ്യപ്പക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ നാമജപ ഘോഷയാത്ര നടത്തി. ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി തിരികെ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു.പ്രസിഡന്റ് സി.എൻ സുരേഷ്, വൈസ് പ്രസിഡന്റ് വിനോദ്, സെക്രട്ടറി സുനിൽ വാരിക്കാട്ട്, ദിപു, ശശി, ടാജ് എന്നിവർ നേതൃത്വം നൽകി.