രാജാക്കാട്: നെടുങ്കണ്ടം കരടിവളവിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഏഴ് പേരുടെ പരിക്ക് ഗുരുതരമാണ്. തമിഴ്നാട്ടുകാരായ വിജയ്, ചാപ്പാണിയമ്മ, ചിത്ര, ചുരിളിയമ്മ, പഞ്ചവണ്ണം, രമ്യ, സഞ്ജീവനി എന്നിവർക്കാണ് സാരമായി പരിക്കേറ്റത് ഇന്നലെ രാവിലെ തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തിയ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടം നടന്നയുടൻ നാട്ടുകാരെത്തി രക്ഷാ പ്രവർത്തനം നടത്തി. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവിടെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മുഴുവൻ തൊഴിലാളികളേയും തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.