ഇടുക്കി: പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി വാസയോഗ്യമായ സ്വന്തം ഭൂമിയിൽ വീട് വയ്ക്കാൻ
സന്നദ്ധരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
പ്രളയക്കെടുതിയിൽ പൂർണമായി തകർന്നതോ വാസയോഗ്യമല്ലാത്തതോ ആയി വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനസഹായം 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. വീട് നിർമാണത്തിന് നാല് ലക്ഷത്തിൽ കൂടുതൽ തുക ചെലവാകുകയാണെങ്കിൽ അധികതുക ഗുണഭോക്താവ് സ്വയം കണ്ടെത്തണം. താത്പര്യമുള്ളവർ നിശ്ചിത മാത്യകയിലുള്ള അപേക്ഷഫോറം, അനുബന്ധ രേഖകൾ, സമ്മതപത്രം എന്നിവ ബന്ധപ്പെട്ട വല്ലേജ് ഓഫീസർ മുഖേന സമർപ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള തുകയുടെ 50 ശതമാനം വീട് നിർമ്മാണം കാൽഭാഗം പൂർത്തിയാകുമ്പോഴും ശേഷിക്കുന്ന തുക 75 ശതമാനം നിർമ്മാണം പൂർത്തീകരിച്ചശേഷവും അനുവദിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു