അടിമാലി: അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് ദിശ- 2018 ന് തുടക്കമായി. നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ തുടച്ചയെന്നോണമാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് സമൂഹത്തിന് മാതൃകയായ ഒട്ടനവധി പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ടെന്ന് ശ്രീജ ജോർജ് പറഞ്ഞു. അടിമാലിയെ പ്ലാസ്റ്റിക് മുക്തമാക്കാൻ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ കാരിബാഗുകൾ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റു വാങ്ങി. ക്യാമ്പിൽ ഹരിതകേരളം ജില്ലാ കോഡിനേറ്റർ ഡോ. ജി.എസ്. മധു നയിക്കുന്ന ശുചിത്വ അവബോധ സെമിനാറും പ്ലാസ്റ്റിക് മാലിന്യനിർമ്മാർജന സർവേയും സംഘടിപ്പിച്ചിട്ടുണ്ട്.വ്യക്തിത്വവികസന സെമിനാറും വ്യവസായ യൂണിറ്റ് സർവേയും ക്യാമ്പിന്റെ സവിശേഷതകളാണ്. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡന്റ് എം കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ പി.എൻ അജിത, കെ.കെ സാബു, കെ.ആർ. സുനിത ,നിഥിൽ നാഥ്, എം.എസ് അജി തുടങ്ങിയവർ സംസാരിച്ചു.