ഇടുക്കി: റഫാൽ യുദ്ധവിമാന കരാർ അഴിമതിയിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ 15ന് രാവിലെ 11ന് ചെറുതോണി ബിഎസ്എൻഎൽ സഹായകേന്ദ്രത്തിനു മുമ്പിൽ ധർണ നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇന്ധന വിലവർദ്ധന, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹർജി നൽകാത്ത കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനാസ്ഥ, പ്രകൃതി ക്ഷോഭത്തിൽ കൃഷിനശിച്ച കർഷകർക്ക് സഹായം നൽകാത്ത സ്‌പൈസസ് ബോർഡ് പോലെയുള്ള ഏജൻസികളുടെ അനാസ്ഥ തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കും.
17ന് തൊടുപുഴ കോലാനി സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ കെ പി സി സി മെമ്പർമാർ, ഡി സി സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം രാവിലെ 10ന് നടക്കും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രചാരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ, എം.കെ. ഷാനവാസ്, കൊടിക്കുന്നിൽ സരേഷ് എം.പി., യു.ഡി എഫ് കൺവീനർ ബെന്നി ബെഹ്‌നാൻ എന്നിവർ പങ്കെടുക്കുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു.


ഡി സി സി നേതൃയോഗം 15 ന്
തൊടുപുഴ :കെ പി സി സി അംഗങ്ങൾ ,ഡി സി സി ഭാരവാഹികൾ ,മുൻ ഡി സി സി ഭാരവാഹികൾ ,പോഷക സംഘടനാ ജില്ലാ പ്രെസിഡന്റുമാർ ,എന്നിവരുടെയോഗം 15 ന് 2 .30 ന് ഇടുക്കി ജവഹർ ഭവനിൽ ചേരുമെന്ന് ഡി സി സി പത്രക്കുറിപ്പിൽ അറിയിച്ചു .