തൊടുപുഴ : ഗവ: സ്‌കൂൾ ടീച്ചേർസ് വെൽഫെയർ ഓർഗനൈസേഷൻ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകർക്കുള്ള പ്രഥമ ജവഹർ അദ്ധ്യാപക അവാർഡുകൾ പി.ജെ ജോസഫ് എം.എൽ.എ വിതരണം ചെയ്തു .നെടുമറ്റം ഗവൺമെന്റ് യു പി സ്‌കൂളിലെ കെ.എസ് റംല (പ്രൈമറി വിഭാഗം ),കല്ലാർ ഗവ .സ്‌കൂളിലെ കെ.ആർ ഉണ്ണികൃഷ്ണൻ (ഹൈസ്‌കൂൾ വിഭാഗം ),കട്ടപ്പന ജി. ടി .എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിബിച്ചൻ കുര്യാക്കോസ് (ഹയർസെക്കൻഡറി വിഭാഗം ) എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി .എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുള്ള അക്കാദമിക് എക്‌സലന്‌സ് അവാർഡുകൾ ഇടുക്കി ഡയറ്റ് പ്രിൻസിപ്പൽ കെ.രാധാകൃഷ്ണൻ വിതരണം ചെയ്തു .റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി ഓർഗനൈസേഷൻ പ്രസിഡന്റ് പി. എം നാസർ അധ്യക്ഷത വഹിച്ചു . എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫീസർ ജോർജ് ഇഗ്‌നേഷ്യസ് , വി. എം. ഫിലിപ്പച്ചൻ ,ജെയിംസ് സെബാസ്റ്റ്യൻ ,ഡയസ് സെബാസ്റ്റ്യൻ ,പി എൻ സന്തോഷ് ,ടി.ബി അജീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.