തൊടുപുഴ : തൊടുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1,2 തീയതികളിൽ കല്ലാനിക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, യു.പി സ്‌കൂൾ എന്നിവിടങ്ങളിലായി നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മാത്രമായാണ് മത്സരങ്ങൾ നടക്കുന്നത്. സ്‌കൂളിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരണയോഗം സ്‌കൂൾ മാനേജർ ഫാ. മാത്യു തേക്കിൻകാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. വിനോദ് കുമാർ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ ഷീജ നൗഷാദ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീവി സലിം, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറിമാരായ ജോയിക്കുട്ടി ജോസഫ്, ജി.നസീർ, പ്രിൻസിപ്പൽ ബിജോയ് മാത്യു, സ്റ്റാഫ് സെക്രട്ടറി ഫാ.പോൾ ഇടത്തൊട്ടി എന്നിവർ പ്രസംഗിച്ചു.കലോത്സവ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു
ഫാ. മാത്യു തേക്കിൻകാട്ടിൽ (രക്ഷാധികാരി), ലത്തീഫ് മുഹമ്മദ് (ചെയർമാൻ), ബിജോയ് മാത്യു (ജനറൽ കൺവീനർ), കെ.കെ. വിനോദ്കുമാർ (ട്രഷറർ), ബീവി സലിം (പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സൺ), എസ്. ശിവദാസൻ (കൺവീനർ), പി.പ്രകാശ് (ഫുഡ് കമ്മിറ്റി ചെയർമാൻ), സിസ്റ്റർ പി.ജെ.ഡാൻസി , സി.സി.രാജൻ, എൽസമ്മ വി ജോർജ് (കൺവീനർമാർ), ഷീല ദീപു (സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് കമ്മിറ്റി ചെയർപേഴ്‌സൺ), ജയ്‌സൺ ജോസഫ് (കൺവീനർ), ജിജോ മാനുവൽ (ജോ. കൺവീനർ), ഷീജ നൗഷാദ് (പബ്ലിസിറ്റി ആൻഡ് സുവനീർ കമ്മിറ്റി ചെയർപേഴ്‌സൺ), ഷാജി ഓലിക്കൽ, ടോമി കാവാലം, കിഷോർ കുമാർ (വൈസ് ചെയർമാൻമാർ), ബിജോ അഗസ്റ്റിൻ, നിക്‌സ് ജോസ് (ജോ. കൺവീനർമാർ), ബീന വിനോദ് (വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ), ജിജിമോൻ സി ജോർജ് (കൺവീനർ), സാജു പോൾ, തൊടുപുഴ സബ് ഇൻസ്‌പെക്ടർ (അച്ചടക്ക സമിതി കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.