പീരുമേട് : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമാധാനസംഘടന അംഗം ഡോ. ഗിന്നസ് മാടസാമി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൻസിലിനു നിവേദനം നൽകി. നേരത്തെ ഇതേ വിഷയത്തിൽ ഇടപെടലുകൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കൗൺസിലിൽ ഇദ്ദേഹം പരാതി നൽകിയിരുന്നു. അന്ന് ഇന്ത്യക്ക് കൗൺസിലിൽ അംഗത്വം ഇല്ലാതിരുന്നതുകൊണ്ട് വിഷയത്തിൽ ഇടപെടാൻ യു.എൻ വിസമ്മതിച്ചു. എന്നാൽ കഴിഞ്ഞ ദിവസം അംഗത്വം ലഭിച്ചസ്ഥിതിക്ക് അണക്കെട്ടുമായി ബന്ധപ്പെട്ട മനുഷ്യാവാകാശ വിഷയത്തിൽ കൗൺസിലിന് ഇടപെടാനാകുമെന്നും പരിഹാരം കാണാൻ ഇന്ത്യയോട് നിർദ്ദേശിക്കാമെന്നുമാണ് മാടസാമി നിവേദനത്തിൽ പറയുന്നത്.