രാജാക്കാട്: പൊന്മുടി ജലാശത്തിൽ നിന്നും മുറിച്ച് മാറ്റിയ ലക്ഷങ്ങൾ വിലമതിയ്ക്കുന്ന തേക്കുതടി ചിതലെടുത്ത് നശിക്കുന്നു. മുറിച്ചിട്ട തടികൾ കയറ്റികൊണ്ട് പോകുന്നതിനോ ലേലം ചെയ്ത് നൽകുന്നതിനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ.
പൊന്മുടി ജലാശയത്തിൽ ബോട്ടിംഗ് ആരംഭിച്ച സമയത്ത് റിസർവോയറിൽ ഉണങ്ങി നിന്നിരുന്ന തേക്കുമരങ്ങൾ അപകട ഭീഷണി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് ബോട്ടിംഗ് നിർത്തിവയ്ക്കുകയും പിന്നീട് വവനംവകുപ്പിന്റെ അനുമതിയോടെ ഉണങ്ങിയ വൻ മരങ്ങൾ മുറിച്ച് കരയ്ക്ക് കയറ്റുകയും ചെയ്തു.എന്നാൽ പലയിടത്തായി കൂട്ടിയിട്ട ഇവ കയറ്റി സുരക്ഷിതമായ ഇടങ്ങളിൽ എത്തിക്കുവാൻ ശ്രമമുണ്ടായില്ല. ഈ തടികൾ കാടുകയറി മൂടിയും ചിതലെടുത്തും മഴയിൽ ദ്രവിച്ചും നശിക്കുകയാണു.വിലപിടിച്ച പല കഷണങ്ങളും മോഷ്ടിക്കപ്പെടുകയും ചെയ്തു.ലക്ഷങ്ങൾ വിലമതിയ്ക്കുന്ന തേക്കുതടി കൂടുതൽ നശിക്കാൻ അനുവദിക്കാതെ ലേലം ചെയ്ത് നൽകുവാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.