കുമളി: മഴയിൽ നിരന്തരം വണ്ടൻമേട് കവലയിൽ റോഡിൽ വെള്ളം കയറി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാൻ കാരണം നാഷ്ണൽ ഹൈവേ അതോറ്റിയുടെ നിർമ്മാണപിഴവെന്ന് വ്യാപാരികൾ.നാല് കോടി രൂപയോളം രൂപ ചിലവഴിച്ച് കുമളിയിൽ ഓട നവീകരിച്ച് നിർമ്മാണം പൂർത്തികരിച്ചെങ്കിലും വെള്ളം ഒഴുകിപോകേണ്ട പ്രധാന ഭാഗത്തെ ഓട നിർമ്മാണം പൂർത്തികരിച്ചിട്ടില്ല. കുമളിയിലെ പോസ്റ്റ് ഓഫീസ് മുതൽ വനം വകുപ്പിന്റെ പഴയ ചെക്ക് പോസ്റ്റുവരെ ഉള്ള നൂറ് മീറ്ററോളം ഓട നിർമാണം പൂർത്തികരിച്ചിട്ടില്ല. ഓടയുടെ അഭാവം മൂലം മഴ സമയം റോഡിലൂടെ ജലം ഒഴുകി ടൗണിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുഷ്‌ക്കരമാകുന്നതോടൊപ്പം കുമളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പ്രതിസന്ധിയിലായിരിക്കുന്നു. ഇതിനൊരു പരിഹാരം കാണുന്നതിനായി മാറി മാറി വരുന്ന പഞ്ചായത്ത് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും നാളിതുവരെ തീരുമാനം ഉണ്ടായിട്ടില്ല. നാഷ്ണൽ ഹൈവേയുടെ അധീനതയിൽ ഉള്ളതിനാൽ താങ്കൾക്ക് ഇടപെടാൻ സാധിക്കുകയില്ല എന്നു മാണ് മറുപടി. കോടികൾ മുടക്കി ഓട നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം നടപാത നിർമ്മാണവും പൂർത്തികരിച്ചു. അനുവദിച്ച തുകയും മാറിയെടുത്തു. കനത്ത മഴയിൽ മിനിറ്റുകൾ കൊണ്ടാണ് മഴയിൽ വെള്ളം കയറുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണുന്നതിന് മുൻകൈയ്യേടുക്കണമെന്നാണ് ദുരിതമനുഭവിക്കുന്ന വ്യാപാരികളുടെ ആവശ്യം.

'''  ഓട നിർമാണത്തിൽ അപാകത

ഓട നിർമ്മാണത്തിലെ അപാകത വെള്ളക്കെട്ടിന് കാരണം. ദേശിയ പാത അതോററ്റി കുമളിയിൽ നിർമ്മിച്ച ഓടയുടെ അപാകതയാണ് നിരന്തരം ടൗണിൽ വെള്ളം കയറുന്നത്. റോഡിനേക്കാളും ഉയരത്തിലാണ് റോഡിന്റെ നിർമ്മാണം. നിർമ്മാണ ഘട്ടത്തിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു.

- പി.എൻ.രാജു പാലക്കാട്ടിൽ

(വ്യാപാരി വ്യവസായി ഏകോപന സമതി കുമളി യൂണിറ്റ് ജനറൽ സെക്രട്ടറി )