കുടയത്തൂർ: ശരംകുത്തി അയ്യപ്പക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വട്ടോലിൽ ശാന്തകുമാരിയുടെ വീട്ടിലെ പാചക വാതകം ചോർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. പാചക വാതക കുറ്റി റഗുലേറ്ററുമായി ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് ലീക്കാകുകയായിരുന്നു. മൂലമറ്റത്തു നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് ഗ്യാസ് കുറ്റി വീടിനുള്ളിൽ നിന്നും പുറത്തെടുത്തത്. പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അപകട സാധ്യത ഒഴിവാക്കി.