തൊടുപുഴ: ശിവഗിരിയിൽ നടക്കുന്ന മഹായതി പൂജയിൽ പങ്കെടുക്കാനുള്ള തൊടുപുഴ യൂണിയനിൽ നിന്നുള്ള യാത്രാമുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. നാളെ വൈകിട്ട് 6ന് യൂണിയന്റെ ആത്മീയ കേന്ദ്രമായ ചെറായ്ക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നാണ് തീർത്ഥയാത്ര പുറപ്പെടുന്നത്. യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ് ,കൺവീനർ ഡോ. കെ സോമൻ ,യോഗം അസി: സെക്രട്ടറി ഷാജികല്ലാറയിൽ ,ഡയറക്ടർ ബോർഡ് അംഗം വി. ജയേഷ് എന്നിവർ നേതൃത്വം നൽകും. ക്ഷേത്രാചാര്യൻ വൈക്കം ബെന്നിശാന്തി ,രാമചന്ദ്രൻ ശാന്തി എന്നിവരുടെ നേതൃത്വത്തിൽ യാത്രയയപ്പ് ചടങ്ങുകൾ നടക്കും. തൊടുപുഴ യൂണിയനിലെ 46 ശാഖകളിൽ നിന്നായി നൂറുകണക്കിന് വാഹനങ്ങളിൽ നാലായിരത്തോളം ഭക്തർ ശിവഗരിയിൽ പങ്കെടെക്കും. നാളെ വൈകിട്ട് ചെറായിക്കൽ ക്ഷേത്രത്തിൽ സംഗമിക്കുന്ന ഭക്തരുടെ വാഹനങ്ങൾ ക്ഷേത്ര പരിസരത്തും കോലാനി വെങ്ങല്ലൂർ ബൈപാസ് സൈഡിലും പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. തീർത്ഥാടകരായി എത്തുന്ന മുഴുവൻ ഭക്തർക്കും ചെറായിക്കൽ ക്ഷേത്രത്തൽ പ്രസാദ് ഊട്ട് നൽകുമെന്ന് കൺവീനർ വി.ജയേഷ് അറിയിച്ചു.