dyfi
ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.സ്വരാജ് ഉദ്ഘാടനംചെയ്യുന്നു

 

രാജാക്കാട്:ഡി.വൈ.എഫ്.ഐ യുടെ 14ാമത് ജില്ലാ സമ്മേളനത്തിനാണ് നെടുങ്കണ്ടത്ത് തുടക്കമായി.പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്നലെ രാവിലെ ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി സുമോദ് അദ്ധ്യക്ഷത വഹിച്ചു.കിഴക്കേകവലയിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. പ്രശോഭ് രക്തസാക്ഷി പ്രമേയവും, ജില്ലാ കമ്മിറ്റി അംഗം എം.എസ് ശരത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജി ഗോപകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി നിശാന്ത് വി.ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ജില്ലയിലെ 14 ബ്ലോക്കുകളിലെ പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയ്ക്കശേഷം പൊതുചർച്ച നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഡ്വ. എ.എ റഹിം, എസ്.സതീഷ്, വി.പി റെജീന, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രമ്യ റെനീഷ്, വി.സിജിമോൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കെ.പി സുമോദ്, എ.രാജ, കെ.എൻ ഷിയാസ്, ആതിര, തേജസ് എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. ഇന്ന് ചർച്ചയ്ക്ക് മറുപടിയും നേതാക്കളുടെ അഭിവാദ്യ പ്രസംഗങ്ങൾക്കും ശേഷം പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുള്ള പ്രതിനിധി തെരഞ്ഞെടുപ്പിനു ശേഷം സമാപിക്കും.