കഞ്ഞിക്കുഴി: എല്ലാ വർഷവും റെഗുലർ ആക്ടിവിറ്റിയുടെ ഭാഗമായി കഞ്ഞിക്കുഴി എസ്.എൻ.വി.എച്ച്.എസിൽ സംഘടിപ്പിക്കാറുള്ള ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി എസ്.ഐ ലൈജുമോൻ നിർവഹിച്ചു. എൻ.എസ്.എസ് വോളന്റിയർമാർക്കുള്ള ഹരിത ഓഡിറ്റ് സർവ്വേയുടെ ഫോം വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ പുഷ്പ ഗോപി നിർവഹിച്ചു. നിയമവും വിദ്യാർത്ഥികളും എന്ന വിഷയത്തെപ്പറ്റി കഞ്ഞിക്കുഴി എസ്.ഐ ലൈജുമോൻ ബോധവൽക്കരണ ക്ളാസ് നയിച്ചു. അനീഷ് എൻ.ബി സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമും നടത്തി. തുടർന്ന് എൻ.എസ്.എസ് വോളന്റിയർമാരുടെ സർവ്വേയും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രസന്ന ടി.എസ്, പ്രിൻസിപ്പാൾ ബൈജു എം.ബി, അസി. പ്രോഗ്രാം ഓഫീസർ ബിജുമോൻ.കെ എന്നിവർ നേതൃത്വം നൽകി.